തിരുവനന്തപുരം: അന്തർദേശീയ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് ജോയിന്റ് ആക്ഷൻ കൗൺസിൽ വിമാനത്താവള അധികൃതരുമായി ചർച്ച നടത്തി. വിമാനത്താവള റൺവേയുമായി ബന്ധപ്പെട്ട് ബാരെറ്റലൈറ്റ് സിസ്‌റ്റം സ്ഥാപിക്കൽ,​ ചുറ്റുമതിൽ കെട്ടൽ,​തെരുവ് വിളക്ക് സ്ഥാപിക്കൽ,​ നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ചർച്ചയിൽ ഉയർന്നത്. എയർപോർട്ട് ഡയറക്ടർ സി.വി. രവീന്ദ്രൻ,​ ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫീസർ സുനിൽ കെ. രഘുവാഷ്‌നി,​ ജോയിന്റ് മാനേജർമാരായ വാസന്തി സുരേഷ്,​ത്രേസ്യാമ്മ ജോസഫ്,​ ശ്രീകുമാരി ജെ,​ അസി. ജനറൽ മാനേജർമാരായ ജെയിംസ് ഡി,​ പ്രദീപ് കുമാർ ബി,​ ചീഫ് സെക്യൂരിറ്റി ഓഫീസർ നൗഷാദ്.ഐ,​സീനിയർ സൂപ്രണ്ട് രാമകൃഷ്‌ണൻ വി,​ വള്ളക്കടവ് വയ്യാമൂല ജോയിന്റ് ആക്ഷൻ കൗൺസിൽ ചെയർമാൻ എ. സൈഫുദീൻ ഹാജി,​ ജനറൽ കൺവീനർ എൻ. വിക്രമൻ നായ‌ർ,​ റസി‌ഡന്റ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.കെ. അഷറഫുദീൻ,​ കൺവീനർ അലിം കൈരളി,​ ഇ. സുധീർ,​ സംഷീർ,​ പി. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.