നെടുമങ്ങാട്:നെടുമങ്ങാട് അഗ്നിശമനസേന യൂണിറ്റിന് മോട്ടോർസൈക്കിൾ വാട്ടർ മിസ്റ്റ് അനുവദിച്ചു. ഒരേ സമയം വെള്ളവും ഫോം മിശ്രിതവും ഉപയോഗിക്കാവുന്ന 500 സി.സി ബുള്ളറ്റിൽ രണ്ടു വാട്ടർമിസ്റ്റുകളുണ്ട്.12 മീറ്റർ ദൂരം പമ്പ് ചെയ്യാവുന്ന വാട്ടർ മിസ്റ്റ് തീപിടിത്തങ്ങൾ പതിവായ മലയോര പ്രദേശങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. ഉയർന്ന മർദ്ദത്തിലുള്ള അന്തരീക്ഷവായു ഉപയോഗിച്ച് വെള്ളത്തിനെയും ഫോമിനെയും ചെറു കണികളാക്കിയാണ് ഇതിന്റെ പ്രവർത്തനം. ഒരു യൂണിറ്റിന് 7 ലക്ഷം രൂപയാണ് വില.