ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.എ.ടി യിലുമെത്തുന്ന രോഗികൾക്കായി സ്ഥാപിച്ച കൈ കഴുകൽ കിയോസ്‌കുകളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. 12 കേന്ദ്രങ്ങളിലായി 26 വാഷ്‌ബേസിനുകളാണ് എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്. എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് കെ.എ. ബിജുരാജ്, ജില്ലാ സെക്രട്ടറി കെ.പി. സുനിൽകുമാർ, ഏരിയാസെക്രട്ടറി പി. ഡൊമിനിക്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. ജോബി ജോൺ, കെ. അഖിൽ, ഡോ. മോഹൻറോയ്, ഡോ. ആനന്ദ്. ആർ കൃഷ്ണൻ, എ.എസ്. അനീസ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.കെ. അജയകുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ: മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കായി എൻ.ജി.ഒ യൂണിയൻ - കെ.ജി.ഒ.എ എന്നിവരുടെ
നേതൃത്വത്തിൽ സ്ഥാപിച്ച കൈ കഴുകൽ കിയോസ്‌കുകൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.