jahangeer

വർക്കല: മരത്തിൽ നിന്നു വീണ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. വർക്കല രാമന്തളി ഫാത്തിമ മൻസിലിൽ ജഹാംഗീർ (45) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മരം മുറിയ്ക്കുന്നതിനിടെ ഉച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ: ജാൻസി, ജഹൻഷ. മരുമകൻ: സജീർ.