
പാലോട്: കൊറോണ വെെറസ് വ്യാപനം തടയാൻ നടപടികളുമായി പാലോട് ജനമൈത്രി പൊലീസ്. സ്റ്റേഷനിലെത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും വ്യക്തിശുചിത്വം ഉറപ്പാക്കാൻ ബ്രേക്ക് ദ ചെയ്ൻ കാമ്പെയിന്റെ ഭാഗമായി ഹാൻ്റ് വാഷ് സൗകര്യം ഏർപ്പെടുത്തി.ബോധവത്കരണവും സംഘടിപ്പിച്ചു.നന്ദിയോട്,പെരിങ്ങമല ഗ്രാമ പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ ഏകോപിക്കാൻ മെഡിക്കൽ ഓഫീസർമാർ,ഹെൽത്ത് ഇൻസ്പെക്‌ടർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഒരു യോഗം ചേർന്നു.മെഡിക്കൽ ഓഫീസർ ഡോ.ജോർജ് മാത്യു,നന്ദിയോട് പഞ്ചായത്ത് സെക്രട്ടറി എസ്. മനോജ്,പെരിങ്ങമല പഞ്ചായത്ത് സെക്രട്ടറി ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.