പാറശാല: കൊറോണ വൈറസിനെതിരെ അതിർത്തി ഗ്രാമങ്ങളിലും ബ്രേക്ക് ദ ചെയിൻ കാമ്പെയിൻ ശക്തം. കുടുംബശ്രീ പ്രവർത്തകർ, അദ്ധ്യാപകർ, സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പെയിനുകൾ നടക്കുന്നത്. അതിർത്തിയിലെ വിവിധ ചെക്കു പോസ്റ്റുകളിൽ ആരോഗ്യ പ്രവർത്തകരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തമിഴ്നാട്ടിൽ നിന്നും വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്. കോഴിവിള ചെക്പോസ്റ്റിൽ ജീവനക്കാർക്ക് ഹാൻഡ് വാഷ് നൽകി പാറശാല ബി.ആർ.സിയുടെ നേതൃത്വത്തിലുള്ള ബ്രേക്ക് ദി ചെയിൻ കാമ്പെയിൻ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള പാറശാല ബ്ലോക്ക് പ്രോഗ്രാം ആഫീസർ എസ്.കൃഷ്ണകുമാർ, പരിശീലകരായ എ.എസ്.മൻസൂർ, ആർ.എസ്.ബൈജുകുമാർ, എസ്.അജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പെയിൻ സംഘടിപ്പിച്ചത്.