photo

നെടുമങ്ങാട്:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി.ദിവാകരൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം നെടുമങ്ങാട് മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും അവലോകന യോഗങ്ങൾ വിളിച്ചു ചേർത്തു.കരകുളം, പോത്തൻകോട് പഞ്ചായത്തുകളിൽ വൻ ജനപങ്കാളിത്തം ശ്രദ്ധേയമായി.ജനങ്ങളെ പരിഭ്രാന്തരാക്കുന്ന മെസേജുകൾ ഒഴിവാക്കണമെന്നും എല്ലാ സംവിധാനങ്ങളുമായി സർക്കാർ ഒപ്പമുണ്ടെന്നും സി.ദിവാകരൻ എം.എൽ.എ പറഞ്ഞു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ എം.എസ് അനില,വേണുഗോപാലൻ നായർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,ഡോക്ടർമാർ,ഹെൽത്ത്‌,പൊലീസ് ഉദ്യോഗസ്ഥർ, ആശവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.