corona-

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, കുടുംബങ്ങൾക്കാകെ ആശ്വാസ നടപടികളുമായി പിണറായി സർക്കാർ.ജനജീവിതം വഴിമുട്ടുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ,20000 കോടിയുടെ സാമ്പത്തിക സഹായ പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സംസ്ഥാനം സ്വന്തം നിലയ്ക്കാവും ഇതിനുള്ള പണം കണ്ടെത്തുക

കൊറോണ വ്യാപകമായതോടെ ,സാധാരണക്കാരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്

അടിയന്തര പരിഹാരമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി,പ്രളയകാലത്തിന് സമാനമായി കുടുംബശ്രീ വഴി കുടുംബങ്ങൾക്ക് 2000 കോടിയുടെ പലിശ രഹിത വായ്പ നൽകും. ഏപ്രിൽ, മേയ് മാസങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 1000 കോടി വീതം നൽകും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷനും ഈ മാസത്തെ പെൻഷനൊപ്പം മാർച്ച് 31ന് മുമ്പ് നൽകും. ഇതിനായി 1330 കോടി ചെലവിടും.

ബി.പി.എൽ, അന്ത്യോദയ വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടും പെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക് 1000 രൂപ വീതം . എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും 10 കിലോ അരി സൗജന്യമായി നൽകും. ഇതിനായി 100 കോടി മാറ്റി വയ്ക്കും.ഹെൽത്ത് പാക്കേജിന് 500 കോടി നീക്കിവയ്ക്കും.വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സർക്കാർ കൊടുക്കാനുള്ള കുടിശിക ഏപ്രിൽ മാസത്തോടെ കൊടുത്തു തീർക്കും. ഇതിന് 14000 കോടി വേണ്ടിവരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിൽ മുതൽ 20 രൂപയ്ക്ക് ഊണ്

കുടുംബശ്രീ മുഖേന,25രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഹോട്ടലുകൾ സെപ്തംബറിൽ ആരംഭിക്കുമെന്നാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചതെങ്കിലും ,പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏപ്രിലിൽ ഈ ഹോട്ടലുകൾ പ്രവർത്തനം തുടങ്ങും. ഊണിന് 20 രൂപയായി വില കുറയ്ക്കും. ഇതിനായി 50 കോടി നീക്കി വയ്ക്കും.

വൈദ്യുതി,വാട്ടർ ബില്ലുകൾ:

വൈദ്യുതി,, വാട്ടർ ബില്ലുകൾ പിഴകൂടാതെ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം നൽകും

വാഹന നികുതി ഇളവുകൾ:

ആട്ടോ, ടാക്സി ഫിറ്റ്നസ് ചാർജിന് ഇളവ് നൽകും. രജിസ്ട്രേഷൻ സമയത്ത് ടാക്സ് അഡ്വാൻസായി

അടയ്ക്കുന്നത് ഒഴിവാക്കുന്ന കാര്യം പരിശോധിക്കും.

 ബസുകൾ അടുത്ത മൂന്ന് മാസം നൽകേണ്ട ടാക്സിന് ഇളവ്, സ്റ്റേറ്റ് കാരിയറിന് ഒരു മാസത്തെ തുക

അടയ്ക്കേണ്ട. കോൺട്രാക്ട് കാരിയറിന് തുല്യമായ ഇളവ് നൽകും.

വിനോദ നികുതി:

 സിനിമാ തിയേറ്ററുകൾക്ക് വിനോദ നികുതിയിൽ ഇളവ്