block

കഴക്കൂട്ടം: 'ബ്രേക്ക് ദ ചെയിൻ'' കാമ്പെയിന്റെ ഭാഗമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ സാനിറ്റസർ കിയോസ്‌ക് സ്ഥാപിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം സെന്റ്. സേവിയേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഫാദർ ദാസപ്പന്റെ കൈയിൽ സാനിറ്റൈസർ പകർന്നു പ്രതിരോധ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുറമെ സബ്ട്രഷറി, മൃഗാശുപത്രി, പട്ടികജാതി വികസന ഓഫീസ് അങ്ങനെ നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ വരുന്നവർക്ക് പ്രതിരോധം ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് സാനിറ്റൈസർ കിയോസ്‌ക്ക് സ്ഥാപിച്ചത്. അണ്ടൂർക്കോണം, പുത്തൻതോപ്പ് സി.എച്ച്.എസ്.സിയിലും, കണിയാപുരം, പോത്തൻകോട് കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡുകളിലും കിയോസ്‌ക്കുകൾ സ്ഥാപിക്കുമെന്ന് അഡ്വ. ഷാനിബാ ബീഗം പറഞ്ഞു. മംഗലപുരം പി.എച്ച്.എസ്.സിയും സെന്റ്. സേവിയേഴ്‌സ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. അഡ്വക്ക​റ്റ് യാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്‌സൺ മാരായ നസീമ, വിനീത, മെമ്പർമാരായ ആശാമോൾ, കുന്നുംപുറം വാഹിദ്, സേവിയേഴ്‌സ് കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി ഡോക്ടർ ജസ്​റ്റസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൈനി സെന്റ്, മ​റ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.