നെടുമങ്ങാട് :ആനാട് കൃഷിഭവന്റെയും ഇക്കോഷോപ്പിന്റെയും നേതൃത്വത്തിൽ കർഷകർ 'ബ്രേക്ക് ദ ചെയിൻ" പരിപാടിയുടെ ഭാഗമായി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി.ആനാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്തു.കൃഷി ഓഫീസർ എസ്.ജയകുമാർ ക്ലാസ് നയിച്ചു.ആനാട് ഷജീർ,റഹീം,ഇക്കോ ഷോപ്പ് പ്രസിഡന്റ് വിൻസന്റ്, കർഷകചന്ത കോ-ഓർഡിനേറ്റർ ആൽബർട്ട്,കൃഷി അസിസ്റ്റന്റുമാരായ രാജി.എസ്,എസ്.പി.ആനന്ദ്,ഐ.ചിത്ര തുടങ്ങിയവർ പങ്കെടുത്തു.ഡോ.എ.പി.ശുഭ പ്രായോഗിക ബ്രേക്ക് ദ ചെയിൻ വശങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തി.