auto

കാട്ടാക്കട:കൊറോണോ വൈറസിനെതിരേ കാട്ടാക്കടയിൽ ആട്ടോ ഡ്രൈവർമ്മാരുടെ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി.കാട്ടാക്കട ട്രഷറി നട (ആട്ടോ ബ്രദേഴ്‌സ് ) ഡ്രൈവേഴ്‌സാണ് ബ്രെക്ക് ദി ചെയിൻ പൊതു ബോധവത്കരണം നടത്തിയത്.കൈകഴുകാൻ ടാങ്കിൽ ജലവും ഒപ്പം സാനിടൈസറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.വെറുതെ ഒരു കാഴ്ചക്ക് അല്ല ഇതിവഴി സഞ്ചരിക്കുന്നവരെ ക്ഷണിച്ച് കൈകഴുകി പോകാൻ ഇവർ നിർദേശം നൽകുകയും ചെയ്യുന്നുണ്ട്.

ഈ സംഘം മുൻപ് കലാഭവൻ മാണിയുടെ പേരിൽ ആരംഭിച്ച കുടിവെള്ള പദ്ധതി ഇപ്പോഴും തുടരുന്നു. പൊതു ജങ്ങൾക്കായി ശുദ്ധജലവും അച്ചാറും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.ആട്ടോ തൊഴിലാളികളായ ലിജു,വിനോദ്,തമ്പു,ലോജോ,പ്രകാശ്,ഗിരീഷ്,തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബോധവൽത്കരണ പരിപാടി.

ഫോട്ടോ..................കൊറോണോ വൈറസിനെതിരേ കാട്ടാക്കട ട്രഷറി നടയിലെ ഓട്ടോ ഡ്രൈവർമ്മാരുടെ ബോധവത്കരണ പരിപാടി