police

പാറശാല : കൊറോണക്കെതിരെയുള്ള ' ബ്രേക്ക് ദി ചെയിൻ ' കാമ്പെയ്ന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്കായി കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും സൗജന്യമായി മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.റൂറൽ ജില്ലയിലെ 40 സ്റ്റേഷനുകളിലും,എ.ആർ ക്യാമ്പിലും,ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലും,അതിർത്തിയിലെ അമ്പൂരി മുതൽ ആറ്റുപുറം വരെയുള്ള ക്യാമ്പുകളിൽ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് മാസ്ക്കുകളും സാനിറ്റൈസറുകളും നൽകിയത്.

ഇഞ്ചിവിളയിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് പാറശാല എസ്.എച്ച്.ഒ കണ്ണന് സാനിറ്റൈസറും മാസ്കും നൽകി ഉദ്‌ഘാടനം ചെയ്തു.അസോസിയേഷൻ നേതാക്കളായ ക്രിസ്റ്റിരാജ്,കിഷോർകുമാർ,ഷിബു,അനീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.