vrundavan-school

പാറശാല : ബ്രേക്ക് ദി ചെയിൻ കാമ്പെയ്ന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ചെങ്കൽ മേഖല കമ്മിറ്റി വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ഹാൻഡ് വാഷ് വിതരണം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം രാഹുൽ ആർ.നാഥ്,മേഖല സെക്രട്ടറി ചെങ്കൽ സാജൻ,പ്രസിഡന്റ് അഖിൽ കൃഷ്ണൻ,ട്രഷറർ എ.അജീഷ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ചെങ്കൽ ജോജി,ദീനു,പ്രധാനാദ്ധ്യാപിക വൃന്ദ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.