photo

നെടുമങ്ങാട്: നഗരസഭ കൗൺസിലിന്റെയും കെ.എസ്.ആർ.ടി.ഇ.എയുടെയും(സി.ഐ.ടി.യു) നേതൃത്വത്തിൽ നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ 'ബ്രേക്ക് ദ ചെയിൻ" കാമ്പെയിന്റെ ഭാഗമായി കൈകഴുകാൻ സൗകര്യം ഏർപ്പെടുത്തി.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം ചെയ്തു. പ്ലാറ്റ്ഫോം ഒന്നിലും പത്തിലുമാണ് സൗകര്യം ക്രമീകരിച്ചത്.ഡി.ടി.ഒ നെടുമങ്ങാട് കെ.കെ.സുരേഷ് കുമാർ,ജനറൽ സി.ഐ എ.ഹംസത്ത്, അസോസിയേഷൻ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി ഷൈജുമോൻ,ജില്ലാ ട്രഷറർ ജ്യോതി,യൂണിറ്റ് സെക്രട്ടറി വിപിൻ,തുടങ്ങിയവർ പങ്കെടുത്തു.