കല്ലമ്പലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കരവാരം പുതുശേരിമുക്ക് പാവല്ല, മുഹമ്മദ് മൻസിലിൽ ഷിജിനാണ് (27) പിടിയിലായത്. മദ്രസ പഠനത്തിനെത്തിയ ആറോളം ആൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാൻ കുട്ടികളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടികളിൽ ചിലരുടെ പെരുമാറ്റത്തിൽ അസ്വാഭികത തോന്നിയ രക്ഷാകർത്താക്കൾ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് കല്ലമ്പലം പൊലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കല്ലമ്പലം സി.ഐ ഐ. ഫറോസ്, എസ്,.ഐ നിജാം. വി, അഡീ.എസ് ഐ സക്കീർ ഹുസൈൻ, രാധാകൃഷ്ണൻ, സുരാജ് എന്നിവർ നേതൃത്വം നൽകി.