തിരുവനന്തപുരം: വില്പനയ്‌ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരി പദാർത്ഥങ്ങൾ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നെട്ടയം ചീനിക്കോണം സ്വദേശി തുളസീധരനെ (40) വട്ടിയൂർക്കാവ് പൊലീസ് അറസ്‌റ്റുചെയ്‌തു. ഇയാളിൽ നിന്ന് അമ്പതോളം പായ്ക്കറ്റ് ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തു. സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്ക് നൽകാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പ‍റഞ്ഞു. കന്റോൺമെന്റ് എ.സിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് സി.ഐ എ.എസ്. ശാന്തകുമാർ, സി.പി.ഒമാരായ ഷൈജു, പ്രതീഷ്, അജിത്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.