പെട്ടെന്ന് കൊറോണ വൈറസിനെ തുരത്താൻ ആവില്ലെന്നും അതിന് ക്ഷമയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഒാർമ്മിപ്പിച്ച് സച്ചിൻ ടെൻഡുൽക്കർ. ടെസ്റ്റ് ക്രിക്കറ്റിന്റെ അടിസ്ഥാനപാഠങ്ങളാണ് കൊറോണ പ്രതിരോധത്തിലും ഉചിതമെന്ന് സച്ചിൻ പറയുന്നു. ടെസ്റ്റിൽ പന്തിന്റെയും പിച്ചിന്റെയും സ്ഥിതി മനസിലാക്കിയ ശേഷമേ ആക്രമിച്ച്കളിക്കാർ തയ്യാറാകൂ. അതുപോലെ വൈറസിന്റെ ഗതിവിഗതികൾ ക്ഷമയോടെ നിരീക്ഷിച്ച് എടുത്തുചാട്ടം കൂടാതെ പ്രവർത്തിക്കണമെന്ന് സച്ചിൻ പറഞ്ഞു.
ടെസ്റ്റ് കളിക്കാൻ
വിൻഡീസിന്റെ വിളി
ലണ്ടൻ : കൊറോണക്കാലത്ത് എല്ലാ രാജ്യങ്ങളും കളിക്കളത്തിലിറങ്ങാൻ മടിക്കുമ്പോൾ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമിനെ ടെസ്റ്റ് കളിക്കാൻ ക്ഷണിച്ച് വിൻഡീസ്. ജൂൺ നാലുമുതൽ ഇംഗ്ളണ്ടുമായി മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് വിൻഡീസ് എത്തേണ്ടതായിരുന്നു. എന്നാൽ യൂറോപ്പിലാകെ കൊറോണ പടരുന്ന സാഹചര്യത്തിൽ പരമ്പരയുടെ വേദി തങ്ങൾ ഏറ്റെടുക്കുമെന്നാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്.