gk

1. അഞ്ചുതെങ്ങിൽ കോട്ട പണിയാനായി ബ്രിട്ടീഷുകാർക്ക് ഭൂമി അനുവദിച്ചു നൽകിയതാര്?

ആറ്റിങ്ങൽ ഉമയമ്മ റാണി

2. ആറ്റിങ്ങൽ കലാപം നടന്ന വർഷം?

1721

3. ആറ്റിങ്ങൽ കലാപസമയത്തെ വേണാട് രാജാവ്?

ആദിത്യവർമ്മ

4. ഒന്നാം പഴശ്ശി കലാപം അവസാനിച്ചത് ആരുടെ മദ്ധ്യസ്ഥതയിലാണ്?

ചിറയ്ക്കൽ രാജാവിന്റെ

5. രണ്ടാം പഴശ്ശി കലാപത്തിന് കാരണമായ സംഭവം?

വയനാട് ബ്രിട്ടീഷുകാർ കൈവശപ്പെടുത്താൻ ശ്രമിച്ചത്

6. കുണ്ടറ വിളംബരം നടന്നതെന്ന്?

1809 ജനുവരി 11

7. കുറിച്യർ കലാപം നടന്ന വർഷം?

1812

8. കുറിച്യർ ലഹളയെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയതെന്ന്?

1812 മേയ് 8

9. മേൽമുണ്ട് ധരിക്കുന്നതിനുവേണ്ടിയുള്ള സമരം ആരംഭിച്ച വർഷം?

1822

10. ചാന്നാർ കലാപത്തിന് പ്രചോദനമായ ആത്മീയ നേതാവ് ?

വൈകുണ്ഠ സ്വാമികൾ

11. മലയാളി മെമ്മോറിയൽ സമർപ്പിച്ചതെന്ന്?

1891 ജനുവരി 1

12. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി?

ഡോ. പൽപ്പു

13. മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി?

ഡോ. പൽപ്പു

14. മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?

സി.വി. രാമൻപിള്ള

15. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ?

ടി. രാമറാവു

16. ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം?

13176

17. അവർണ സമുദായക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം?

വില്ലുവണ്ടിയാത്ര
18. വില്ലുവണ്ടിയാത്ര എവിടെനിന്ന് എവിടം വരെയായിരുന്നു?

വെങ്ങാനൂർ മുതൽ കവടിയാർ വരെ

19. വില്ലുവണ്ടിയാത്ര നടന്ന വർഷം?

1893.