isro

തിരുവനന്തപുരം:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രേക്ക് ദ ചെയിൻ കാമ്പെയിന് വലിയമല ഐ.എസ്.ആർ.ഒ എൽ.പി.എസ്.സിയിൽ ഡയറക്ടർ ഡോ.വി.നാരായണന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഗേറ്റുകളിൽ പഞ്ചിംഗ് സംവിധാനം ഒഴിവാക്കുകയും ജീവനക്കാരെ ഇൻഫ്രാറെഡ് ഫ്ലാഷ് തെർമോമീറ്റർ ഉപയോഗിച്ച് തെർമ്മൽ സ്‌ക്രീനിംഗ് നിർബന്ധമാക്കുകയും ചെയ്തു.ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷന്റെയും എൽ.പി.എസ്.സി സ്റ്റാഫ് ബനവലന്റ് ഫണ്ടിന്റെയും നേതൃത്വത്തിലാണ് കാമ്പെയ്ൻ പ്രവർത്തനം. വലിയമല എൽ.പി.എസ്.സി,എം.വി.ഐ.ടി,ബംഗളൂരു എൽ.പി.എസ്.സി ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കുമായി നിർമ്മിച്ച 4000 മാസ്‌കുകൾ,സാനിറ്റെസർ ബോട്ടിലുകൾ എന്നിവ ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ആർ.ദിലീപ് കുമാർ,വർക്കിംഗ് പ്രസിഡന്റ് പി.ജെ അഗസ്റ്റിൻ,കേന്ദ്ര ജീവനക്കാരുടെ കോൺഡേറഷൻ സംസ്ഥാന ട്രഷറർ രാജേഷ് സി.നായർ എന്നിവരുടെ ആഭിമുഖ്യത്തിൽ എൽ.പി.എസ്.സി ഡയറക്ടർക്ക് കൈമാറി. സ്റ്റാഫ് ബനവലന്റ് ഫണ്ട് അംഗങ്ങളായ കെ.ചന്ദ്രൻ,കെ.കെ ഹരി,മെഡിക്കൽ ഓഫീസർ ഡോ.രാജേശ്വരി മൂർത്തി എന്നിവർ രക്തദാന ക്യാമ്പിനും കൊറോണാ ബോധവത്കരണത്തിനും നേതൃത്വം നൽകി. അസോസിയേഷൻ ഭാരവാഹികളായ പി.എസ് കുമാർ,കെ.അജിത്,കെ.എസ് സന്തോഷ്,എം.സി അനിൽകുമാർ, ബി.സജിത്ത് എന്നിവർ വിവിധ സ്ഥലങ്ങളിൽ കാമ്പെയിന് നേതൃത്വം നൽകി.