വേണാട് എറണാകുളം വരെ
തിരുവനന്തപുരം: കൊറോണ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. ഇതോടെ റദ്ദാക്കിയ ട്രെയിനുകൾ 104 ആയി. റദ്ദാക്കുന്ന ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ട് നൽകും.
തിരുവനന്തപുരത്തു നിന്ന് ഷൊർണൂരിലേക്കുള്ള വേണാട് എക്‌സ്‌പ്രസ് എറണാകുളം വരെയാക്കുകയും ചെയ്തു. തിരുവനന്തപുരം ഡിവിഷനിലെ 22 മെമു, പാസഞ്ചർ സർവീസുകളും നിറുത്തിവച്ചു. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം.
ഇന്നലെ റദ്ദാക്കിയവ
മഡ്ഗാവ് - എറണാകുളം (10215), എറണാകുളം - മഡ്ഗാവ് (10216), താംബരം - നാഗർകോവിൽ (06005) സ്‌പെഷ്യൽ, നാഗർകോവിൽ - താംബരം (06006) സ്‌പെഷ്യൽ, എറണാകുളം - വേളാങ്കണ്ണി (06015) സ്‌പെഷ്യൽ, വേളാങ്കണ്ണി - എറണാകുളം (06016) സ്‌പെഷ്യൽ, എറണാകുളം - രമേശ്വരം (06045) സ്‌പെഷ്യൽ, രമേശ്വരം - എറണാകുളം (06046) സ്‌പെഷ്യൽ, തിരുവനന്തപുര - ചെന്നൈ (06048) സ്‌പെഷ്യൽ, ചെന്നൈ - തിരുവനന്തപുരം സുവിധ സ്‌പെഷ്യൽ (82633), ചെന്നൈ - തിരുവനന്തപുരം (06047) സ്‌പെഷ്യൽ, നാഗർകോവിൽ - താംബരം (06064) സ്‌പെഷ്യൽ, നാഗർകോവിൽ - താംബരം (82624) സുവിധ സ്‌പെഷ്യൽ, താംബരം - നാഗർകോവിൽ (06063) സ്‌പെഷ്യൽ.
.