കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 2019 - 20 വർഷത്തെ രണ്ടാം ഗഡു തൊഴിൽ രഹിത വേതനത്തിനുള്ള രേഖാ പരിശോധന 23, 24 തീയതികളിൽ നടക്കും. അർഹരായ ഗുണഭോക്താക്കൾ എസ്.എസ്.എൽ.സി ബുക്ക്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, റേഷൻ കാർഡ്, ആധാർ കാർഡ്, തൊഴിൽ രഹിത വേതന വിതരണ കാർഡ്‌ എന്നിവയുമായി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് വരണമെന്ന് സെക്രട്ടറി അറിയിച്ചു.