തിരുവനന്തപുരം: നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കിയതോടെ, കണ്ണൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ കഴുമരങ്ങൾ ബലപ്പെടുത്താൻ നടപടി തുടങ്ങി. കണ്ണൂരിൽ രണ്ടും പൂജപ്പുരയിൽ ഒന്നും കഴുമരങ്ങളുണ്ട്. സംസ്ഥാനത്ത് വധശിക്ഷ കിട്ടിയ 17കൊടുംകുറ്റവാളികളെ തൂക്കിലേറ്റേണ്ടത് ഇവിടങ്ങളിലാണ്.
ഇവരെല്ലാം ശിക്ഷായിളവിന് അപ്പീൽ നൽകിയിരിക്കുകയാണെങ്കിലും, കഴുമരങ്ങൾ തുരുമ്പ് നീക്കി പെയിന്റടിച്ച്, നിലത്ത് ഉറപ്പിച്ചിരിക്കുന്ന ബോൾട്ടുകളുടെ ബലം പരിശോധിച്ച്, ലിവറുകളുടെ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തും. വധശിക്ഷ കിട്ടിയ 17പേരുണ്ടെങ്കിലും ജയിലിൽ 16 പേരേയുള്ളൂ. ഫോർട്ട് ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷ ലഭിച്ച പൊലീസുകാരൻ എസ്.വി.ശ്രീകുമാർ ഹൈക്കോടതിയിൽ നിന്ന് പ്രത്യേക ജാമ്യം നേടി അർബുദ ചികിത്സയിലാണ്.
ഒടുവിൽ റിപ്പർ ചന്ദ്രൻ
28 വർഷം മുൻപാണ് കേരളത്തിൽ ഒടുവിൽ വധശിക്ഷ നടപ്പാക്കിയത്. 15 പേരെ കൊലപ്പെടുത്തിയ റിപ്പർ ചന്ദ്രനെ 1991ജൂലായിൽ കണ്ണൂർ ജയിലിൽ തൂക്കിലേറ്റി. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്.
മരണവാറന്റ് പുറപ്പെടുവിച്ചു കഴിഞ്ഞാൽ കുറ്റവാളികളെ പാർപ്പിക്കേണ്ടത് കണ്ടെംപ്ട് സെല്ലിലാണ്. പൂജപ്പുരയിൽ അഞ്ച് മുറികളും കണ്ണൂരിൽ പത്ത് മുറികളുമുണ്ട്. കണ്ണൂരിൽ ഒരേസമയം രണ്ടു പേരെ തൂക്കിലേറ്റാം.
കഴുമരം കാക്കുന്നവർ:
നിനോ മാത്യു (ആറ്റിങ്ങൽ ഇരട്ടക്കൊല), അനിൽകുമാർ (കോളിയൂർ കൊലക്കേസ്), സുധീഷ് (മാവേലിക്കര ദമ്പതി കൊലക്കേസ്), അബ്ദുൾനാസർ (മകളുടെ കൂട്ടുകാരിയായ 9 കാരിയെ കൊന്ന കേസ്), യു.പിക്കാരനായ നരേന്ദ്രകുമാർ (മണ്ണാർകാട്ട് ൽ ലാലപ്പൻ, പ്രസന്നകുമാരി, പ്രവീൺലാൽ വധം), അമീറുൾ ഇസ്ലാം (ജിഷ കൊലക്കേസ്), റെജികുമാർ (ഒരുമനയൂർ കൂട്ടക്കൊല), ഗിരീഷ് കുമാർ(കുണ്ടറ ആലീസ് വധം), രാജേന്ദ്രൻ (വണ്ടിപ്പെരിയാറിൽ യുവതിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തി ), രാജേഷ്‌കുമാർ (ആര്യ കൊലക്കേസ്), വിശ്വരാജൻ (മാവേലിക്കര സ്‌മിത വധക്കേസ്), അബ്ദുൽ ഗഫൂർ (സ്ത്രീയെ പീഡിപ്പിച്ചുകൊന്നു), അസം സ്വദേശി പ്രദീബ് ബോറ (കോട്ടയം ദമ്പതി വധക്കേസ്), തിരുച്ചിറപ്പള്ളിക്കാരൻ എഡിസൻ (എറണാകുളത്ത് പെട്രോളൊഴിച്ച് മൂന്നുപേരെ കൊന്ന കേസ്), ലോറൻസ് (നടുറോഡിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി )
വധശിക്ഷ
കിട്ടിയവർക്ക്
പരോളില്ല ;ജയിൽ ജോലികൾ ചെയ്യണം
ഏകാന്ത തടവില്ല;സാധാരണ തടവുകാർക്കൊപ്പം
രാഷ്ട്രപതി ദയാഹർജി തള്ളിയാൽ ബ്ലാക്ക് വാറണ്ട് ; പ്രത്യേക സെല്ലിൽ ഒറ്റയ്ക്ക്
രോഗബാധയും ,ആത്മഹത്യയും തടയാൻ കരുതൽ
കഴുമരത്തിൽ നിന്ന്
രക്ഷപെട്ടവർ
1)ആലുവ കൂട്ടക്കൊലക്കേസിലെ ആന്റണി
(സുപ്രീംകോടതി ജീവപര്യന്തമാക്കി)
2) റിപ്പർ ജയാനന്ദൻ
(ഹൈക്കോടതി മരണം വരെ പരോളില്ലാത്ത തടവുശിക്ഷയാക്കി)
3)സൗമ്യകേസിലെ ഗോവിന്ദച്ചാമി
(പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പിഴവ് മുതലെടുത്ത് ശിക്ഷയിളവ്)
ആരാച്ചാർ
കേരളത്തിലെ ജയിലുകളിൽ സ്ഥിരം ആരാച്ചാരില്ല. പ്രതിഫലം രണ്ട് ലക്ഷം .നേരത്തേ ആരാച്ചാർക്കായുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ എൻജിനിയർമാരും ,എം.ബി.എക്കാരും