kaikazhukal-samvidhanam

കല്ലമ്പലം: ബ്രേക്ക് ദ ചെയിൻ കാമ്പെയിന്റെ ഭാഗമായി പൊതു ജനങ്ങൾക്കും യാത്രക്കാർക്കും കൈകഴുകി ശുചിയാക്കാൻ സൗകര്യമൊരുക്കി കല്ലമ്പലം ലയൺസ് ക്ലബ്. ധാരാളം യാത്രക്കാർ വന്നുപോകുന്ന കല്ലമ്പലം ജംഗ്ഷനിൽ സിഗ്മ ഇലക്രിക്കൽസിന് സമീപമാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കല്ലമ്പലം ലയൺസ് ക്ലബ് പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.