മലയിൻകീഴ്:ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോൽസവം ഇന്നലെ ആറാട്ടോടെ സമാപിച്ചു.വൈകുന്നേരം 4.30 നും 5നും മദ്ധ്യേ തൃക്കൊടിയിറക്കിക്ഷേത്ര തന്ത്രിയുടെ പ്രതിനിധി ദേവ ചൈതന്യം വിഗ്രഹത്തിൽ ആവാഹിച്ച് തിരു:
ആറാട്ടിന് പുറപ്പെടാനൊരുങ്ങി.കൊറോണയുടെ പശ്ചാതലത്തിൽ ആറാട്ട് ക്ഷേത്രച്ചടങ്ങുകളിൽ മാത്രം ചുരുങ്ങി.ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പഞ്ചവാദ്യത്തിന്റെ താളലയത്തിൽ ഗജ വീരൻ ത്രിക്കടവൂർ ശിവരാജു തിടമ്പേറ്റി
ആറാട്ടിന് എഴുന്നള്ളി.വൈകിട്ട് മലയിൻകീഴ് ജംഗ്ഷനിൽ നിന്ന് 6.30 മണിയോടെ മേപ്പൂക്കട കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിലേയ്ക്കായിരുന്നു ആറാട്ട്.രാത്രി 10 ന് കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരിച്ചെഴുന്നള്ളി ,നിറപറ,തട്ടപൂജ സമർപ്പണം തുടർന്ന് മലയിൻകീഴ് ജംഗ്ഷനിൽ എതിരേറ്റു.തുടർന്ന് പഞ്ചാവാദ്യം,ആചാരവെടിയോടെ ആറാട്ടിന് സമാപ്തി
കുറിച്ചു.