നാഗർകോവിൽ: കൊറോണ ജാഗ്രതയെ തുടർന്ന് തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനത്തിന് തമിഴ്നാട് സർക്കാർ വിലക്ക് ഏർപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ കന്യാകുമാരി ഭഗവതി ക്ഷേത്രം,ശുശീന്ദ്രം സ്ഥാണുമലയാൻ ക്ഷേത്രം,മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം,തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നലെ മുതൽ ദർശനത്തിന് വിലക്ക് ഏർപ്പെടുത്തി.ക്ഷേത്രങ്ങളിൽ പതിവ് പൂജകൾ മുടങ്ങാതെ നടക്കും. 31വരെ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനത്തിന് അനുമതി നൽകില്ലെന്നും അതിനാൽ ആരും ക്ഷേത്രത്തിലേക്ക് എത്തരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.