കല്ലമ്പലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.ടി.സി.ടി സ്‌കൂളിൽ പരീക്ഷയ്‌ക്കെത്തിയ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാസ്‌ക് നൽകി. കൈകഴുകുന്നതിന് ഇവിടെ സ്ഥിരം സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളും പൊതുജനങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടങ്ങിയ ലഘുലേഖ മൂവായിരത്തിലധികം വിദ്യാർത്ഥികൾക്ക് തപാലിൽ അയച്ചുകൊടുത്തു. കെ.ടി.സി.ടി സ്‌കൂളിൽ നടന്ന ബ്രേക്ക് ദി ചെയിൻ കാമ്പെയ്‌ന് ചെയർമാൻ പി.ജെ. നഹാസ്, കൺവീനർ ഇ. ഫസിലുദ്ദീൻ, സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, പ്രിൻസിപ്പൽമാരായ എം.എൻ. മീര, എം.എസ്. ബിജോയി, പി.ആർ.ഒമാരായ ഫാജിദാബീവി, എഫ്. സബിന, ഫൗസിയാ ഷെഫീർ എന്നിവർ നേതൃത്വം നൽകി. കെ.ടി.സി.ടി സ്‌കൂളിലെ ജീവനക്കാർ രണ്ടായിരത്തോളം തുണി മാസ്‌കുകൾ തയ്യാറാക്കി സ്‌കൂൾ അധികൃതർക്ക് കൈമാറി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ ഹെൽപ്പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്.