നെയ്യാറ്റിൻകര: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ നിർദ്ദേശപ്രകാരം നഗരസഭ അടിയന്തര കൗൺസിൽ യോഗം വിളിച്ചു ചേർത്തു. സാനിറ്റേഷൻ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും ബോധവത്കരണ പ്രവ‌ർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാനും എല്ലാ വാർഡിലും കുടുംബശ്രീ എ.ഡി.എസ് വഴി ബോധവത്കരണ നോട്ടീസ് എല്ലാ വീടുകളിലും എത്തിക്കാനും തീരുമാനിച്ചു. സി.ഡി.എസ് മെമ്പർ, ആശാവർക്കർ, അങ്കണവാടി വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ മറ്റ് ജില്ലകളിൽ നിന്നും വരുന്നവരെ നിരീക്ഷിക്കുകയും ലഭിക്കുന്ന വിവരങ്ങൾ ഡിപ്പാർട്ട്മെന്റിൽ അറിയിക്കുകയും ചെയ്യാനും തീരുമാനിച്ചതായി നെയ്യാറ്റിൻകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. ഷിബു അറിയിച്ചു.