sanitais

മുടപുരം:കൊറോണ രോഗവ്യാപനം തടയുന്നതിനായി സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ സമയബന്ധിതമായി ജനങ്ങളിൽ എത്തിക്കുന്നതിന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ എല്ലാ വാർഡുകളിലും നീരീക്ഷണ സമിതികൾ രൂപീകരിക്കും.കടയ്ക്കാവൂർ പഞ്ചായത്തിലെ 5-ാം വാർഡിലും അഞ്ചുതെങ്ങ് പഞ്ചായത്തിലെ 5-ാം വാർഡിലും ചിറയിൻകീഴ് പഞ്ചായത്തിലെ 4-ാം വാർഡിലും നിരീക്ഷണ സമിതികൾക്ക് തുടക്കമായി.കടയ്ക്കാവൂരിൽ ബ്ലോക്ക് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.വിലാസിനി അദ്ധ്യക്ഷതവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ഡോ.ഭാഗ്യലക്ഷ്മി,കടയ്ക്കാവൂർ പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ,ആർ.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.തൃദീപ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സുഭാഷ് നന്ദിയും പറഞ്ഞു.അഞ്ചുതെങ്ങ് പഞ്ചായത്തിൽ 5-ാം വാർഡിൽ ബ്ലോക്ക് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷനായി.അഞ്ചുതെങ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദ്രദാസ്, ഡോ.ഷ്യാംജി വോയ്സ് തുടങ്ങിയവർ സംസാരിച്ചു.വാർഡ് മെമ്പർ ലിജാ ബോസ് സ്വാഗതവും ജെ.പി.എച്ച്.എൻ അനീഷ നന്ദിയും പറഞ്ഞു.