കൊട്ടാരക്കര: കാഴ്ചയില്ലാത്തയാളെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാത്തല പൂഴിക്കാട് ലക്ഷംവീട് കോളനി അനിതാഭവനത്തിൽ താമസക്കാരനായ ജോർജാണ് (62) മരിച്ചത്. ഇന്നലെ രാവിലെയാണ് വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തിയത്. പുറത്തേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി വീണതാകാമെന്നാണ് നിഗമനം. പാട്ടുകാരനായിരുന്ന ജോർജ് സഹോദരി മേരിയോടൊപ്പമാണ് (മാധവി) താമസിച്ചുവന്നത്. പുത്തൂർ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരുമെത്തിയ ശേഷം പോസ്റ്റ്മോർട്ടം ഒഴിവാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.