വെഞ്ഞാറമൂട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വെഞ്ഞാറമൂട് ഫയർഫോഴ്സിന് വാട്ടർമിസ്റ്റ് ബുള്ളറ്റ് അനുവദിച്ചു. ഡി.കെ. മുരളി എം.എൽ എയുടെ ഇടപെടലിനെ തുടർന്നാണ് ബുള്ളറ്റ് അനുവദിച്ചത്. വലിയ വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ വാട്ടർ മിസ്റ്റ് ബുള്ളറ്ര് തീനിയന്ത്രിക്കാൻ പറന്നെത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു വാട്ടർമിസ്റ്റാണ് ഇതിലുള്ളത്. 10 ലിറ്റർ വെള്ളവും ഒരു ലിറ്റർ രാസവസ്‌തുവും ഇതിൽ നിന്നും പമ്പ് ചെയ്യാനാകും. ബുള്ളറ്റിന്റെ ഫ്ലാഗ് ഓഫും വെഞ്ഞാറമൂട് ഫയർഫോഴ്സിന് പുതുതായി ലഭിച്ച ഹൈഡ്രോളിക് കട്ടർ, ജാക്കി സെറ്റ്, ഡിമോളിഷിംഗ് ഹാമർ, ഇൻഫ്രാറ്റബിൾ ടവർ ലൈറ്റ്, ചെയിൻ സോ എന്നിവയുടെ ഉദ്ഘാടനവും എം.എൽ എ നിർവഹിച്ചു. അസി. സ്റ്റേഷൻ ഓഫീസർ എ. നസീർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ, നിസാറുദ്ദീൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ആർ. അജിത്കുമാർ, സുമേഷ് സിവിൽ ഡിഫെൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.