കാട്ടാക്കട:നെയ്യാർ ഡാം അനശ്വര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നെഹ്റു യവകേന്ദ്രയുടെയും ആരോഗ്യ വകുപ്പിന്റേയും സഹകരണത്താൽ കൊറോണ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തി.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ കള്ളിക്കാട് ഓട്ടോ ഡ്രൈവർ മാർക്ക് സാനിറ്റയ്സർ ,മാസ്ക് എന്നിവയുടെ വിതരണത്തോടെ പരിപാടി ഉദ്ഘാടനം ചെയ്തു.ബ്രേക്ക് ദ ചൈൻ ക്യാമ്പയിന്റെ ഭാഗമായി ഹാന്റ് സാനിറ്റൈസർ പരിചയപെടുത്തി ഓട്ടോ തൊഴിലാളികളെ ബോധവൽക്കരിച്ചു.തുടർന്ന് നെയ്യാർഡാം പൊലീസ് സ്‌റ്റേഷൻ, കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്,വില്ലേജ് ഓഫീസ്,പ്രാഥമികാരോഗ്യ കേന്ദ്രം,കള്ളിക്കാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ,വ്യാപാരി വ്യവസായി അംഗങ്ങൾ,പൊതുജനങ്ങൾക്കും ലഘുലേഘ വിതരണവും നടത്തി.