വിതുര: ബ്രേക്ക് ദ ചെയിൻ കാമ്പെയ്ൻ ത്രിതലപഞ്ചായത്തുകളുടെയും,രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിൽ നടപ്പിലാക്കി.ഇതിൻെറ ഭാഗമായി പഞ്ചായത്ത്,സർക്കാർ,സ്വകാര്യസ്ഥാപനങ്ങൾ,സ്കൂളുകൾ എന്നിവിടങ്ങളിൽ ഹാൻഡ് വാഷിംഗ് സെന്ററുകൾ ആരംഭിച്ചു.ജംഗ്ഷനുകളിൽ സ്ഥാപിച്ച കൈകഴുകൽ കേന്ദ്രങ്ങളിൽ ദാഹജലം വിതരണം നടത്തുന്നുണ്ട്.

എ.എെ.വൈ.എഫ് വിതുര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതുര ചന്തമുക്ക്,വിതുര കലുങ്ക് ജംഗ്ഷൻ,ശിവൻകോവിൽ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ച കൈകഴുകൽകേന്ദ്രങ്ങളുടെ ഉദ്ഘാടനം സി.പി.എെ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,കല്ലൻകുടി മനോഹരൻ കാണി,ജെ.ബി.ശ്രീജിത് എന്നിവർ നിർവഹിച്ചു.

സി.പി.എം വിതുര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൊപ്പത്ത് ആരംഭിച്ച ഹാൻഡ് വാഷിംഗ് സെന്റർ ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.വിതുര ലാക്കൽ സെക്രട്ടറി എസ്.എൻ.അനിൽകുമാർ,തൊളിക്കോട് ലോക്കൽ സെക്രട്ടറി എസ്.എസ്.പ്രേംകുമാർ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ജെ.വേലപ്പൻ എന്നിവർ നേതൃത്വം നൽകി.തൊളിക്കോട് തോട്ടുമുക്ക് ഷറഫുൽ ഇസ്ലാം ജുമാ മസ്ജിദിൽ നടപ്പാക്കിയ ക്ലീൻ ഹാൻഡ് ചലഞ്ച് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ,ഇമാം ജമീംസഖാഫി,ഷറഫുദ്ദീൻഹാജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.