നെയ്യാറ്റിൻകര: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റി, നിംസ് നഴ്സിംഗ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ടെർമിനൽ ക്ലീനിംഗ് നടത്തി. പ്ലാറ്റ് ഫോം, ഓഫീസ്, വെയ്റ്റിംഗ് ഹാൾ, സീറ്റുകൾ, വാട്ടർ ടാപ്പുകൾ, ഫർണിച്ചറുകൾ എന്നിവയാണ് ശുചീകരിച്ചത്. നിംസ് സ്റ്റാഫ്, നിംസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനികൾ എന്നിവർ സംയുക്തമായാണ് ക്ലീനിംഗ് നടത്തിയത്. വൈറസ് ജാഗ്രതയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഏറ്റവും കൂടുതൽ സ്പർശിക്കുന്ന ഭാഗങ്ങളിൽ പ്രത്യേകമായി അണുവിമുക്ത ലായനി ഉപയോഗിച്ച് വൃത്തിയാക്കി.