വർക്കല: കൊറോണ ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിരീക്ഷണ കാമ്പെയ്ൻ ആരംഭിച്ചു. ട്രെയിൻ യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനും ബ്രേക്ക് ദി ചെയിൻ കാമ്പെയ്‌നിന്റെ ഭാഗമായി കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസറും കൈ കഴുകാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ചു.