shafim

മുടപുരം: ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്ത ബ്രേക്ക്‌ ദ ചെയിൻ കാമ്പെയിനിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ വീടുകൾതോറും ബോധവത്കരണം തുടങ്ങി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫിയുടെ നേതൃത്വത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ടെക്നോസിറ്റി മേഖലകളിൽ വീടുകളിൽ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളാൻ ബോധവത്കരണം നടത്തി. കാരമൂട് വികസന സമിതി കൺവീനർ പടിപ്പുര സലാം,ആശാ വർക്കർമാരായ നൂർജഹാൻ, തങ്കമണി, എ.ഡി.എസ് അംഗം രേഖ ബിനു, വാർഡ് ഫെസിലിറ്റേറ്റർ സന്ധ്യ എന്നിവർ നേതൃത്വം നൽകി.