നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ മുഖേന തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ വരുമാന സർട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാർഡ്, റേഷൻകാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, തൊഴിൽ കാർഡ് ,ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം നഗരസഭയിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. റോൾ നമ്പർ 1 മുതൽ 2975 വരെ ഇന്നും 2976 മുതൽ 3908 വരെ 22നും 3909 മുതലുള്ളവർ 23നും ഹാജരാകണം.

ആനാട്: ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതന സർട്ടിഫിക്കറ്റ് പരിശോധന 23 മുതൽ 26 വരെ പഞ്ചായത്ത് ഹാളിൽ (ഒരു ദിവസം 50 പേർ മാത്രം) ക്രമനമ്പർ അടിസ്ഥാനത്തിൽ നടക്കും. തൊഴിൽ രഹിത വിതരണ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, റേഷൻകാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ടി.സി, ആധാർ, ഇലക്ഷൻ ഐ.ഡി കാർഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ ഹാജരാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.