arayal

വെഞ്ഞാറമൂട്: വലിയകട്ടക്കാൽ അരയാൽ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കൊറോണ ബോധവത്കരണം രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി, ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ 650 വീടുകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വലിയകട്ടക്കാൽ ജംഗ്ഷനിൽ നടന്ന" ബ്രേക്ക് ദ ചെയിൻ " കാമ്പെയിൻ അഡ്വ. ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടാതെ പ്രദേശത്ത് വീട്ടിൽ നിരീക്ഷണത്തിലുള്ള വ്യക്തികൾക്ക് വേണ്ട വ്യക്തിഗത ബോധവത്കരണം, ഫാമിലി കൗൺസിലിംഗ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വാമനപുരം പി.എച്ച്.സിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിന് ഉണ്ണികൃഷ്ണൻ പാറയ്ക്കൽ അദ്ധ്യക്ഷനായിരുന്നു.സജീർ ഹുസൈൻ സ്വാഗതവും, അനൂപ് നന്ദിയും പറഞ്ഞു. അജയകുമാർ, സുരാജൻ, ജയൻ ആവണി, രവീന്ദ്രൻ നായർ, സത്യദാസ്, സുനിത, അരവിന്ദ്, വിപിൻദാസ് തുടങ്ങിയവർ പങ്കെടുത്തു.