പൂവാർ:മഹാമാരിയായി മാറുന്ന കൊറോണയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിപകരൻ കരുംകുളം പഞ്ചായത്തിൽ ജനകീയ ജാഗ്രതാസമിതി രൂപീകരിച്ചു. വിദേശങ്ങളിൽ നിന്ന് വരുന്നവരുടെ കണക്കെടുക്കുകയും അവർ 28 ദിവസക്കാലം മറ്റുള്ളവരുമായി അടുത്തിടപഴകാതെ സൂക്ഷിക്കുകയും ചെയ്യുകയാണ് ജാഗ്രതാസമിതിയുടെ ലക്ഷ്യം. ഇതിനായി 5 പേരടങ്ങുന്ന സംഘത്തെ ഓരോ വാർഡിലും ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജി.അനിൽകുമാർ അറിയിച്ചു. പള്ളികൾ,ആശുപത്രികൾ,ആളുകൂടുന്ന കവലകൾ,പൊതു മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങിയിടങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഹാൻഡ് വാഷിനുള്ള സൗകര്യങ്ങളും ഒരുക്കി.