ചിറയിൻകീഴ് :കൊറോണ രണ്ടാം ഘട്ട സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ചിറയിൻകീഴ് ശാർക്കരയിലെ ബിവറേജസ് ഔട്ട്ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഔട്ട്ലറ്റിന് മുന്നിൽ ഉപരോധസമരം നടത്തി.വൈകിട്ട് 4 മണിയോടെ മദ്യം വാങ്ങുന്നതിനായി നിരവധി പേർ ക്യൂവിൽ നിൽക്കവെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ഔട്ട്ലറ്റിന്റെ പ്രധാന കൗണ്ടർ ഉപരോധിച്ചു.സി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ക്യഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.മുട്ടപ്പലം സജിത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.ഓമന,മാടൻവിള നൗഷാദ്, എ.ആർ.നിസാർ,അജു കൊച്ചാലുമ്മൂട്,ഷെമീർ കിഴുവിലം,രഞ്ജിത്ത് പെരുങ്ങുഴി,അർഷാദ് കൊട്ടാരം തുരുത്ത്,ബബിതാ മനോജ്, സുനിൽകുമാർ,രാജീവ്,ഷൈജു എന്നിവർ സംസാരിച്ചു.