fire

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്‌ക്യു സേനയുടെ കീഴിൽ ബ്രേക്ക് ദ ചെയിൻ കാമ്പെയ്‌ന് കീഴായിക്കോണം ജംഗ്ഷനിൽ തുടക്കമായി. കെെകൾ കഴുകുന്നതിനുള്ള ശുദ്ധജലം സോപ്പ് സാനിറ്റെെസർ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡി.കെ.മുരളി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. എ.എസ്.ടി ഒ.നസീർ, എ.ജെ രാജേന്ദ്രൻ നായർ,അജിത്കുമാർ,നിസാറുദ്ദീൻ,സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.