നെടുമങ്ങാട് :കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നെടുമങ്ങാട് താലൂക്ക് കമ്മിറ്റി പൊലീസ് സ്റ്റേഷൻ, ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ്,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ എന്നിവിടങ്ങളിൽ ഹൈജീൻ കിറ്റ് വിതരണം ചെയ്തു.താലൂക്ക് ചെയർമാൻ എ.ശശിധരൻ പിള്ള ഉദ്‌ഘാടനം നിർവഹിച്ചു,സെക്രട്ടറി പുലിപ്പാറ മണികണ്ഠൻ, വൈസ് ചെയർമാൻ ഉഴമലയ്ക്കൽ ബാബു,എസ്‌സിക്യൂട്ടീവ് അംഗങ്ങളായ നെട്ടയിൽ രാജീവ്‌, സതികുമാർ സന്തോഷ്‌, ഗോപാലകൃഷ്ണൻ ആചാരി, രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.