മലയിൻകീഴ് :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗപ്രതിരോധശേഷി വർദ്ധനവിനുള്ള ആയൂർവേദമരുന്ന് വിതരണോദ്ഘാടനം മലയിൻകീഴ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്ത് നിർവഹിച്ചു.മലയിൻകീഴ് ആയുഷ് ആയൂർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചേർന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.സ്മിത എസ്. ശിവൻ ബോവത്കരണം നടത്തി.കുടുംബശ്രീ അംഗമായ അർച്ചന സ്വന്തമായി നിർമ്മിച്ച് ആശുപത്രിക്ക് നൽകിയ മാസ്കുകൾ പൊതുജനങ്ങൾക്ക് നൽകും.