ആര്യനാട്:കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എ.ഐ.എസ്.എഫ് അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാനിറ്റൈസർ നിമ്മിച്ച് സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിതരണം നടത്തി.ആര്യനാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർക്ക് ജില്ലാ സെക്രട്ടറി കണ്ണൻ.എസ്.ലാൽ സാനിറ്റൈസറിന്റെ ആദ്യ ബോട്ടിൽ കൈമാറി.ആര്യനാട് ഡിപ്പോയിൽ സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് സ്റ്റേഷൻ മാസ്റ്റർക്ക് നൽകി
പൊലീസ് സ്റ്റേഷൻ,സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിതരണം ചെയ്തു.മണ്ഡലം സെക്രട്ടറി ആഷിക്.ബി.സജീവ്,മണ്ഡലം വൈസ് പ്രസിഡന്റ്,അഞ്ജന,മണ്ഡലം ജോയിന്റ് സെക്രട്ടറി വിഷ്ണു,മണ്ഡലം കമ്മിറ്റി അംഗങ്ങളായ അമൽ രാജ്,ഷൈൻ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി