നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. 19 വാർഡുകളിലെയും ജനപ്രതിനിധികളും ആരോഗ്യസേന,സന്നദ്ധ പ്രവർത്തകരും ഉൾപ്പെട്ട വാർഡ്തല സംഘാടക സമിതി രൂപീകരിച്ചു.ബോധവത്ക്കരണ നോട്ടീസ് വീടുകൾ തോറും എത്തിച്ചു.പൊതുയിടങ്ങളിൽ സാനിറ്റൈസറും വാഷ്ബേസും ക്രമീകരിച്ചു.പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ള 74 വീടുകളിലെ അംഗങ്ങളെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ പരിശോധിക്കാനും തീരുമാനിച്ചു.ഡി.കെ മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ ആരോഗ്യ കർമ്മസേന പ്രവർത്തക യോഗം ചേർന്നു.പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ,പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല , സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാന്മാരായ അക്ബർഷാ, ഷീബാബീവി , സെക്രട്ടറി കെ.വി സുരേഷ് , മെഡിക്കൽ ഓഫീസർ മനോജ് കുമാർ , ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്,വാർഡു മെമ്പർമാർ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.