campaign

കിളിമാനൂർ: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കാമ്പെയിനുകൾ നടത്തി. വഴിയോര കച്ചവടക്കാർക്ക് മാസ്ക്ക് വിതരണം ചെയ്യുകയും വിവിധ കേന്ദ്രങ്ങളിൽ കൈവിടാതിരിക്കാം കൈ കഴുകാം എന്ന പ്രതിരോധ പരിപാടിയുടെ ഭാഗമായി കൈകഴുകാനുള്ള ശുചിത്വ പരിപാലന വാട്ടർ ടാങ്കുകളും സ്ഥാപിച്ചു. പുതിയകാവിൽ സ്ഥാപിച്ച ബ്രേക്ക് ദ ചെയിൻ പരിപാടി എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ജി. എൽ. അജീഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി റഹീം നെല്ലിക്കാട്, പ്രസിഡന്റ് രതീഷ് വല്ലൂർ, ജോയിന്റ് സെക്രട്ടറി ബി. അനീസ്, എ.ഐ.വൈ എഫ് പഴയകുന്നുമ്മേൽ മേഖലാ സെക്രട്ടറി അരവിന്ദ് എസ്.മോഹൻ, സിദ്ധിഖ്, രതീഷ് നഗരൂർ എന്നിവർ നേതൃത്വം നൽകി.