നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ അശുപത്രിയിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണവും അവശ്യസാധനങ്ങളുമെത്തിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാതൃകയായി. ഡി.വൈ.എഫ്.ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊതിച്ചോറുകൾ സമാഹരിച്ച് വിതരണം ചെയ്യുകയായിരുന്നു. ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷും സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവനും ചേർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ശില്പയ്ക്ക് പൊതിച്ചോറും മറ്റും കൈമാറി. എസ്.ആർ. ഷൈൻലാൽ, എൽ.എസ്. ലിജു, എസ്. കവിരാജ്, രഞ്ജിത്ത് കൃഷ്ണ, ഷമീൻ, സൗമ്യ, റുബിൻഷാ, കെ. റഹീം എന്നിവർ നേതൃത്വം നൽകി.