വർക്കല:കൊറോണ വ്യാപനത്തിന്റെ ഭാഗമായി വർക്കല നഗരസഭയിലെ 33 വാർഡുകളിലും ജനമൈത്രി പൊലീസ്, ആശാവർക്കർമാർ, അംഗനവാടി ടീച്ചർമാർ, ദുരന്തനിവാരണ വാളന്റിയർമാർ, ജെ എച്ച് ഐ മാർ, ജെ പി എച്ച് എൻ മാർ എന്നിവരുടെ സംഘം സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ തോറും ബോധവത്കരണ കാമ്പെയ്ൻ നടത്തി.വിദേശങ്ങളിൽ നിന്നെത്തി വീട്ടിൽ തങ്ങാൻ നിർദ്ദേശിച്ചിട്ടുളളവർ, നിരീക്ഷണത്തിലുളളവർ തുടങ്ങിയവർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നഗരസഭ സംഘം വീടുകൾ കയറിയിറങ്ങിയത്.ഇത്തരത്തിലുളളവർക്ക് ഭക്ഷണത്തിനോ മരുന്നിനോ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് നഗരസഭ നേരിട്ട് വീട്ടിലെത്തിക്കും.നഗരസഭാ പ്രദേശത്ത് നിരീക്ഷണത്തിലുളളവരുടെ എണ്ണം ഇന്ന് ലഭിക്കും.അതനുസരിച്ച് പ്രവർത്തനങ്ങൾ കുറെക്കൂടി ഊർജ്ജിതമായി ക്രമീകരിക്കുമെന്ന് വൈസ് ചെയർമാൻ എസ്.അനിജോ പറഞ്ഞു.