വെഞ്ഞാറമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തണ്ട്രാംപൊയ്‌ക മഠത്ത് വിളാകത്തു വീട്ടിൽ ചെല്ലപ്പൻ (61) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി എം.സി. റോഡിൽ തണ്ട്രാം പൊയ്‌കയിലായിരുന്നു. അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ. സരള. മക്കൾ ജയൻ, ജയശ്രി.