കാട്ടാക്കട: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾക്ക് തൊഴിലന്വേഷകർ എംപ്ലോയ്മെന്റ് എക്ചേഞ്ചുകളിലെത്തുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് അഡീഷൻ തുടങ്ങി എല്ലാ സേവനങ്ങളും ഓൺലൈനായി നടത്തണം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് ഗ്രേസ് പീരീഡ് ഉൾപ്പടെ യഥാക്രമം മാർച്ച്, ഏപ്രിൽ മാസം വരെ സാധാരണഗതിയിൽ പുതുക്കാം. നിലവിലെ സാഹചര്യം അനുസരിച്ച് മേയ് 31വരെ പുതുക്കാൻ അവസരം ലഭിക്കും. രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ ഓൺലൈനായി ചെയ്യാം. 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ ചെയ്യണം. മാർച്ച് ഒന്നുമുതൽ മേയ് 29 വരെയുള്ള തീയതികളിൽ 90ദിവസം പൂർത്തിയാകുന്നവർ മേയ് 30വരെ നേരിട്ട് ഹാജരായി സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്താൽ മതിയാകും. പൊതുജനങ്ങൾ പൂർണമായും സഹകരിച്ച് കഴിവതും ഓൺലൈൺ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കൂടുതൽ വിവരങ്ങൾക്ക് 0471-2295030എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും കാട്ടാക്കട എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.