തിരുവനന്തപുരം:ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ പുരോഗതി മേയർ കെ.ശ്രീകുമാർ വിലയിരുത്തി. മണ്ണന്തല ഗവ. പ്രസിന് പിറകുവശത്തായി 600 ചതുരശ്ര അടി വിസ്തീർണത്തിൽ 8 ഫ്ളാറ്റുകളാണ് ഒരുങ്ങുന്നത്. നിലവിൽ ഫ്ലാറ്റുകളുടെ പാസ്റ്ററിംഗ് ജോലി പുരോഗമിക്കുന്നു. എൻ.ജി.ഒ യൂണിയൻ നിർമിച്ചുനൽകുന്ന ഫ്ലാറ്റുകൾ "സാന്ത്വനം ഫ്ലാറ്റുകൾ" എന്നാണ് അറിയപ്പെടുന്നത്. ഒരു കോടി രൂപയ്ക്ക് മുകളിലാണ് ഫ്ലാറ്റുകളുടെ നിർമ്മാണച്ചെലവ്. വി.കെ. പ്രശാന്ത് എം.എൽ.എ, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, മണ്ണന്തല വാർഡ് കൗൺസിലർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.